സൂര്യ ടിവി രാത്രി 9.30 ന് സംപ്രേഷണം ചെയ്യുന്ന കനൽപ്പൂവ് എന്ന സൂപ്പർഹിറ്റ് പരമ്പര ഒന്നാം സ്ഥാനം നിലനിർത്തി 450 എപ്പിസോഡുകൾ പിന്നിട്ട് മുന്നേറുന്നു. നിരവധി ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ബൈജു ദേവരാജും തിരക്കഥാകൃത്ത് ഡോ.പ്രവീൺ ഇറവങ്കരയും ഒന്നിച്ച കനൽപ്പൂവിന്റെ നിർമ്മാണം സാന്ദ്രാസ് കമ്മ്യൂണിക്കേഷനാണ്.
സാധാരണക്കാരനായ വരിക്കോലിൽ സേതുമാധവന്റെ മകൾ വിദ്യാസമ്പന്നയായ ജനനിയെ പഠിപ്പില്ലാത്തവനും പുത്തൻ പണക്കാരനുമായ മാണിക്യമംഗലത്തു വിശ്വനാഥന്റെ അനുജൻ ഹരിദാസ് വിവാഹം കഴിക്കുന്നതോടെയാണ് കനൽപ്പൂവിന്റെ സംഭവബഹുലമായ കഥ ആരംഭിച്ചത്.
സ്വന്തം പാതിവ്രത്യശുദ്ധി തെളിയിക്കാൻ സീതാദേവിയെപ്പോലെ നിരവധി അഗ്നിപരീക്ഷകളിലൂടെ ജനനിക്ക് കടന്നു പോകേണ്ടി വരുന്നു.
ആത്മാഭിമാനബോധമുളള പെണ്ണിന്റെ അതീവ സംഘർഷഭരിതമായ അതിജീവനത്തിന്റെ കഥ പറയുന്ന ഈ പരമ്പരയിൽ കന്നഡ താരം വൈഷ്ണവി നായികയാവുന്നു. വൈഷ്ണവിക്കൊപ്പം
യദുകൃഷ്ണൻ, അമ്പിളിദേവി, തൃശൂർ ആനന്ദ്, പാലോട് കിഷോർ, ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ, ഓമന ഔസേപ്പ്, സനു രാജ്, സുഭാഷ്, ചിലങ്ക, മാനവി, മായ കൃഷ്ണ, നവീൻ അറയ്ക്കൽ, ദാവീദ്, സിനി പ്രസാദ്, അമൃത, മങ്ക മഹേഷ്, ലക്ഷ്മി, അനന്തുഷീജ, ടി.ആർ കൃഷ്ണൻ, ശ്രീപത്മം തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സാക്ഷി ദേവരാജ്.
ക്യാമറ: പ്രഭു.
എഡിറ്റർ: സന്തോഷ് ശ്രീധർ.
പ്രൊഡക്ഷൻ ഡിസൈനർ:കണ്ണൻ അംഷി.
പ്രൊഡക്ഷൻ കൺട്രോളർ :സജയൻ പെരിങ്ങമല.
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് : ദിലീപ് ശ്രീധർ.
പി.ആർ.ഒ: കെ.സി രാംനാഥ്