KeralaNEWS

സിബിഐക്ക് അസൗകര്യം; 34ാമത്തെ തവണയും ലാവ്‌ലിൻ കേസ് സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡൽഹി:സിബിഐ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് 34ാമത്തെ തവണയും ലാവ്‌ലിൻ കേസ് സുപ്രീം കോടതി മാറ്റിവച്ചു.

വീണ്ടും മാറ്റിവയ‌്ക്കണോ, കുറച്ചുകഴിഞ്ഞ് പരിഗണിക്കണോ എന്ന് ജസ്‌റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചതിനു ശേഷമാണ് കേസ് മാറ്റിവച്ചത്.

എന്നാണ് എസ്.വി  മറ്റൊരു കോടതിയിലാണെന്നും ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും സിബിഐ അറിയിച്ചതോടെ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്ന ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു. ആരും എതിര്‍ക്കാതിരുന്നതോടെ 34ാമത്തെ തവണയും ലാവ്‌ലിൻ കേസ് മാറ്റി വയ‌്ക്കുകയായിരുന്നു.

Signature-ad

ദീര്‍ഘകാലമായി നീക്കിവയ്ക്കുന്ന കേസ് 26-ാം ഇനമായാണ് കോടതി ഇന്ന് കേട്ടത്.മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊര്‍ജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

2006 മാര്‍ച്ച്‌ ഒന്നിനാണ് എസ്.എൻ.സി ലാവലിൻ കേസ് സിബിഐക്ക് വിടാൻ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ 2006 ഡിസംബര്‍‌ നാലിന്, ലാവലിൻ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വി.എസ്. സര്‍ക്കാര്‍ തീരുമാനിച്ചു. 2007 ജനുവരി 16 ന് കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2009 ജൂണ്‍ 11 ന് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നല്‍കി.

2013 നവംബര്‍ അഞ്ചിന് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് സിബിഐ പ്രത്യേക കോടതി ഒഴിവാക്കി. 2017 ആഗസ്റ്റ് 23 ന് പിണറായി വിജയൻ ഉള്‍പ്പെടെ മൂന്ന് പേരെ കേസില്‍ നിന്ന് ഹൈക്കോടതിയും ഒഴിവാക്കി. 2017 ഡിസംബര്‍ 19 ന് ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സിബിഐ സുപ്രീംകോടതിയിൽ ഹര്‍ജി നല്‍കി.

പിന്നീട് ഇന്നുവരെ സിബിഐ അഭ്യര്‍ത്ഥനയനുസരിച്ച്‌ കേസ് പരിഗണിക്കുന്നത് 34 തവണയാണ് സുപ്രീം കോടതി മാറ്റിവച്ചത്..

Back to top button
error: