മലപ്പുറം:നിലമ്ബൂരിനടുത്തുള്ള കരുളായിയി വനത്തില്‍ ഉരുള്‍പൊട്ടി എന്ന് സംശയം. പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
രാത്രി ഒമ്ബതോടെ കരുളായി പാലാങ്കര അതിര്‍ത്തി പങ്കിടുന്ന കരിമ്ബുഴയില്‍ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയര്‍ന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുഴയുടെ ഉത്ഭവ മേഖലയില്‍ വനത്തില്‍ ഉരുള്‍പൊട്ടി എന്നാണ് സംശയിക്കുന്നത്. ഇവിടെ കടുത്ത മരുതയില്‍ ഇന്നലെ വൈകിട്ട് 4. 30 മുതല്‍ 9. 30 വരെയുള്ള സമയത്ത് 7.3 സെ.മി മഴ രേഖപ്പെടുത്തിയതായി പ്രാദേശിക മഴ മാപിനി കൂട്ടായ്മയായ മലപ്പുറം റെയിന്‍ ട്രാക്കേഴ്സ് പറഞ്ഞു.
മേഖലയില്‍ ഇന്നും അതി ശക്തമായ മഴയാണ് ലഭിച്ചത്.