KeralaNEWS

സെപ്റ്റംബർ 23 മുതല്‍ 25 വരെ ട്രെയിൻ നിയന്ത്രണം; 3 ട്രെയിനുകൾ റദ്ദാക്കി, കേരള എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം

തിരുവനന്തപുരം:ജോലാര്‍പ്പേട്ടയില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ 23 മുതല്‍ 25 വരെ ട്രെയിൻ നിയന്ത്രണം. കൊച്ചുവേളി–- എസ്‌എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് (16319) 23നും എസ്‌എംവിടി ബംഗളൂരു –- കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് (16320) 24നും എറണാകുളം –-എസ്‌എംവിടി ബംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12683) 24നും റദ്ദാക്കി.

തിരുവനന്തപുരം സെൻട്രലില്‍നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രല്‍ — ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12625) 25ന് 1.45 മണിക്കൂര്‍ വൈകി പകല്‍ 2.15ന് ആകും പുറപ്പെടുകയെന്ന് റെയില്‍വേ അറിയിച്ചു.

Signature-ad

ന്യൂഡല്‍ഹി–- തിരുവനന്തപുരം സെൻട്രല്‍ കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12626) അന്നേദിവസം രണ്ട് മണിക്കൂര്‍ വൈകി രാത്രി 10.10ന് ആകും പുറപ്പെടുക.

Back to top button
error: