IndiaNEWS

സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണം;76 ശതമാനം വോട്ടുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് സര്‍വേ 

കദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന വിമര്‍ശനം സഞ്ജു സാംസണിന്റെ അഭാവമാണ്.ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍.എന്നാല്‍  സഞ്ജുവിനെ തഴയുകയും 25ല്‍ താഴെ ശരാശരിയുള്ള സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിക്കുകയുമായിരുന്നു.

സഞ്ജുവിനെ ഇന്ത്യൻ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് സെലക്ടര്‍മാര്‍ക്കെതിരേ ഉയര്‍ന്നത്.ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി ടീമിലുണ്ടായിരുന്ന സഞ്ജുവിനെ പാതിവഴിയില്‍ ഇന്ത്യ നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.ഈയൊരു സാഹചര്യത്തിൽ സഞ്ജുവിനെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമോയെന്ന ചോദ്യവുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആരാധക പോളിനായി നല്‍കിയിരുന്നു.

ഈ പോളിന്റെ ഫലം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 76 ശതമാനം ആളുകളും സഞ്ജു ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണമെന്ന അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്. 24 ശതമാനം ആളുകള്‍ മാത്രമാണ് സഞ്ജു വേണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. സഞ്ജു ഇന്ത്യന്‍ ടീമിലെ ഏറ്റവും നിര്‍ണ്ണായക താരമാണെന്നും ടീമില്‍ ഉള്‍പ്പെടുത്തണമെന്നുമെല്ലാമാണ് കൂടുതല്‍ ആരാധകരും പ്രതികരിച്ചിരിക്കുന്നത്. ഈ പോള്‍ ഫലം സഞ്ജുവിന്റെ ഫാന്‍ പേജുകളില്‍ വൈറലായിട്ടുണ്ട്.

Signature-ad

ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടതോടെ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയര്‍ വലിയ ചോദ്യമായി മാറിയിരിക്കുകയാണ്. ഇനിയൊരു തിരിച്ചുവരവ് സഞ്ജുവിനെ സംബന്ധിച്ച്‌ പ്രയാസമാണെന്ന് പറയാം. ഇഷാന്‍ കിഷനും കെ എല്‍ രാഹുലും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്. പരിക്കേറ്റ് വിശ്രമത്തിലുള്ള റിഷഭ് പന്ത് ഈ വര്‍ഷം അവസാനത്തോടെ തിരിച്ചെത്തും. ഇതോടെ സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കൂടുതല്‍ കടുപ്പമാവും.

സഞ്ജു ആഭ്യന്തര ക്രിക്കറ്റില്‍ സജീവമല്ല. എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഇന്ത്യക്കായി ടി20യില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം ടി20 ലോകകപ്പ് ടീമിലും സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല.സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി ഇനി കണ്ടറിയുക തന്നെ വേണം.

Back to top button
error: