കൊച്ചി: തിരുവാര്‍പ്പില്‍ ബസ് ഉടമയെ മര്‍ദിച്ച സംഭവത്തില്‍ തുറന്ന കോടതിയില്‍ നിരുപാധികം മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ.ആര്‍. അജയ്. കേടതിയലക്ഷ്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അജയ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജൂണ്‍ 25നു രാവിലെയാണു ബസ് ഉടമ രാജ്‌മോഹനെ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും തിരുവാര്‍പ്പ് പഞ്ചായത്തംഗവുമായ അജയ് കയ്യേറ്റം ചെയ്തത്.
സിഐടിയു സമരത്തില്‍ പ്രതിഷേധിച്ചു വെട്ടിക്കുളങ്ങര ബസിനു മുന്നില്‍ ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ഉടമ രാജ്‌മോഹന്‍ കൈമള്‍. ജൂണ്‍ 25നു രാവിലെ 7.45ന് ബസ് എടുക്കുന്നതിനായി കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണു രാജ്‌മോഹനു മര്‍ദനമേറ്റത്. പൊലീസ് സ്ഥലത്തുള്ളപ്പോഴായിരുന്നു അക്രമം. ഓടിയെത്തിയ പൊലീസുകാരന്‍ പഞ്ചായത്തംഗത്തെ പിടിച്ചുമാറ്റുകയായിരുന്നു
പിന്നാലെ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ രാജ്‌മോഹന്‍ കുമരകം സ്റ്റേഷനിലെത്തി പ്രവര്‍ത്തകര്‍ക്കൊപ്പം അജയ്യുടെ അറസ്റ്റ് ആവശ്യപ്പെട്ടു സമരം നടത്തി. ഈ സമയം സ്റ്റേഷനില്‍ എത്തിയ അജയ്യെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.