അമേരിക്കൻ നാവികസേനയും കേന്ദ്ര ഉടമസ്ഥതയിലുള്ള മുംബൈ ആസ്ഥാനമായ മാസഗോണ്‍ ഡോക്ക്ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡുമാണ് (എംഡിഎല്‍) രാജ്യത്തിന്റെ പരമാധികാരത്തെ മുള്‍മുനയിലാക്കുന്ന കരാര്‍ വ്യാഴാഴ്ച ഒപ്പിട്ടത്.
ഇന്തോ– -പസഫിക് മേഖലയില്‍ ചൈനയ്ക്കുള്ള സ്വാധീനം അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമായതോടെയാണ് ഇന്ത്യയെ കൂട്ടുപിടിച്ച് ‘തന്ത്രപരമായ സൈനിക സഹകരണം’ വര്‍ധിപ്പിക്കുന്നത്.ഫലത്തില്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ അമേരിക്കൻ യുദ്ധക്കപ്പലുകള്‍ക്ക് ഇന്ത്യൻ തീരത്ത് തമ്ബടിക്കാനാവും.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ഇരു രാഷ്ട്രങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായുള്ള ആദ്യ എംഎസ്‌ആര്‍എ കരാര്‍ ജൂലൈയില്‍ നടപ്പാക്കിയിരുന്നു. അഞ്ചുവര്‍ഷത്തേക്കുള്ള ആദ്യ കരാര്‍ പ്രകാരം ചെന്നൈ കട്ടുപ്പള്ളിയിലെ ലാര്‍സൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് (എല്‍ ആൻഡ് ടി) ഷിപ്പ്യാര്‍ഡിലാണ് അമേരിക്കൻ പടക്കപ്പലുകളും മറ്റും അറ്റകുറ്റപ്പണി നടത്തുക.
മോദി ഈ വര്‍ഷം ജൂണില്‍ നടത്തിയ അമേരിക്കൻ സന്ദര്‍ശനത്തില്‍ ഒപ്പിട്ട ഇന്ത്യ–– യുഎസ് ഡിഫൻസ് ആക്സിലറേഷൻ ഇക്കോസിസ്റ്റം (ഇൻഡക്സ് എക്സ്) കരാര്‍ പ്രകാരമാണ് രാജ്യത്തെ തന്ത്രപ്രധാന നാവികകേന്ദ്രങ്ങളില്‍ അമേരിക്കയ്ക്ക് കടന്നുകയറാൻ സഹായകമാകുന്ന കരാറിനും വഴിതുറന്നത്.