KeralaNEWS

കോന്നി താലൂക്കിന്റെ പരിധിയിലായിരുന്ന മൈലപ്ര, വള്ളിക്കോട് വില്ലേജുകള്‍ ഇനി കോഴഞ്ചേരി താലൂക്കിൽ

പത്തനംതിട്ട:കോന്നി താലൂക്കിന്റെ പരിധിയിലായിരുന്ന മൈലപ്ര, വള്ളിക്കോട് വില്ലേജുകള്‍ ഇനി കോഴഞ്ചേരി താലൂക്കിന്റെ ഭാഗമാകും.ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.

 മുൻപ് കോഴഞ്ചേരി താലൂക്കിലായിരുന്ന ഈ രണ്ട് വില്ലേജുകളും 2013ല്‍ രൂപീകരിച്ച കോന്നി താലൂക്കിന്റെ ഭാഗമാകുകയായിരുന്നു. രണ്ട് വില്ലേജുകളിലെയും ആളുകള്‍ക്ക് വേഗത്തില്‍ എത്താല്‍ കഴിയുന്നത് പത്തനംതിട്ട ആസ്ഥാനമായ കോഴഞ്ചേരി താലൂക്കിലാണ്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോന്നി താലൂക്ക് രൂപീകരണ ഘട്ടത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

കോന്നി നിയമസഭ മണ്ഡല പരിധിയിലെ മുഴുവൻ വില്ലേജുകളും ചേര്‍ത്താണ് 2013ല്‍ കോന്നി താലൂക്ക് രൂപീകരിച്ചത്. അന്ന് കോന്നി എം.എല്‍.എ കൂടിയായിരുന്ന അടൂര്‍ പ്രകാശായിരുന്നു റവന്യൂവകുപ്പ് മന്ത്രി.

Signature-ad

നിലവില്‍ കോഴഞ്ചേരി താലൂക്കില്‍ 13 വില്ലേജുകളും കോന്നി താലൂക്കില്‍ 12 വില്ലേജുകളുമാണുള്ളത്.

Back to top button
error: