റായ്പുര്‍: കളിപ്പാട്ടം ആവശ്യപ്പെട്ട മൂന്നുവയസ്സുള്ള മകനെ പിതാവ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ കോര്‍ബ ബാല്‍കോ നഗര്‍ സ്വദേശിയായ അമര്‍ സിങ് മാഞ്ചി(38)യാണ് മകൻ പവനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി ഒമ്ബതുമണിയോടെയായിരുന്നു ദാരുണമായ സംഭവം. മദ്യലഹരിയിലാണ് അമര്‍ സിങ് മാഞ്ചി രാത്രി വീട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ മൂന്നുവയസ്സുള്ള മകൻ അച്ഛനുമായി കളിക്കാൻ തുടങ്ങി. ഇതിനിടെയാണ് മകൻ കളിപ്പാട്ടങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. മകന്റെ ആവശ്യം പിതാവ് ആദ്യംതന്നെ നിരസിച്ചെങ്കിലും കുട്ടി നിരന്തരം ഇതേകാര്യം ചോദിക്കുകയായിരുന്നു. ഇതോടെയാണ് മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.