പരീക്ഷ 2023 നവംബര്‍ 14 മുതല്‍ ഡിസംബര്‍ അഞ്ചുവരെയുള്ള തീയതികളില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. കേരളത്തില്‍ നാല് പരീക്ഷാകേന്ദ്രമുണ്ടായിരിക്കും. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 30-നകം സമര്‍പ്പിക്കണം. ശമ്ബളം: 21,700-69,100 രൂപ.
പ്രായം: 01.07.2023-ന് 18-25 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് ദേശീയതലത്തിലോ രാജ്യത്തെ പ്രതിനിധാനംചെയ്ത് അന്തര്‍ദേശീയതലത്തിലോ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെ) ഇളവ് ലഭിക്കും.
ഫീസ്: 100 രൂപ. ഓണ്‍ലൈനായി അടയ്ക്കണം. വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ബാധകമല്ല. ഓണ്‍ലൈനായാണ് ഫീസടയ്ക്കേണ്ടത്.
അപേക്ഷ: വിശദവിവരങ്ങള്‍ https://ssc.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30 (രാത്രി 11 മണി). ഓണ്‍ലൈൻ അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ ഒക്ടോബര്‍ 3, 4 തീയതികളില്‍ ഫീസോടുകൂടി തിരുത്തല്‍ വരുത്താം.