CrimeNEWS

അലഞ്ഞുതിരിഞ്ഞു നടക്കുന്ന മോഷ്ടാവ്; ആലുവ പീഡനക്കേസ് പ്രതി തിരുവനന്തപുരം സ്വദേശി?

കൊച്ചി: ആലുവ പീഡനക്കേസില്‍ പൊലീസ് തിരയുന്ന പ്രതി തിരുവനന്തപുരം സ്വദേശിയെന്നു സൂചന. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ നിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന സൂചന ലഭിച്ചത്. ഇയാള്‍ മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നാണു വിവരം. അലഞ്ഞു നടക്കുന്ന സ്വഭാവമുള്ള വ്യക്തിയാണ് ഇയാളെന്നും പറയുന്നു. പീഡനത്തിന് ഇരയായ കുട്ടിയും ദൃക്‌സാക്ഷിയും പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞതായാണു വിവരം.

ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാര്‍ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പോലീസ് ഭാഷ്യം. പുലര്‍ച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാര്‍ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Signature-ad

 

Back to top button
error: