KeralaNEWS

തിരുവനന്തപുരത്ത് ഹോട്ടലില്‍ മുറിയെടുത്ത വയോധിക ദമ്ബതികള്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: ഹോട്ടലില്‍ മുറിയെടുത്ത വയോധിക ദമ്ബതികള്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശികളെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിത്.

ഇതേ ഹോട്ടലില്‍ വച്ചാണ് ഏതാനും മാസങ്ങള്‍ക്ക് മുൻപ് ഇവരുടെ മകളുടെ വിവാഹവും നടന്നത്. ഇതിന്റെ ബില്‍ അടച്ചുതീര്‍ക്കാൻ ഉണ്ടായിരുന്നതായും അക്കാര്യം ഹോട്ടല്‍ അധികൃതരുമായി സംസാരിച്ച്‌ ഒത്തുതീര്‍പ്പിലെത്താനുമായാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതെന്നുമാണ് റിപ്പോര്‍ട്ട്.

Signature-ad

രണ്ട് ദിവസം മുൻപ് ഇരുവര്‍ക്കും ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് മകള്‍ തന്നെയാണെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

Back to top button
error: