LIFEMovie

കസവ് സാരിയുടുത്ത് മലയാളി മങ്കയായി ‘സണ്ണിചേച്ചി’! കോഴിക്കോടിന്‍റെ മനം കവർന്ന് സണ്ണി ലിയോണ്‍

കോഴിക്കോട്: കസവ് സാരിയുടുത്ത് കോഴിക്കോടിൻറെ ഹൃദയം കീഴടക്കി മലയാളി മങ്കയായി നടി സണ്ണി ലിയോൺയ.സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽനടന്ന ഫാഷൻ റേയ്‌സ്-വിൻ യുവർ പാഷൻ ഡിസൈനർ ഷോയിൽ പങ്കെടുക്കാനാണ് ഞായറാഴ്ച സണ്ണി ലിയോൺ എത്തിയത്. ഭിന്ന ശേഷി കുട്ടികൾക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോൺ അവരുമായി സമയം ചിലവഴിച്ചു. വൻ സുരക്ഷാസംവിധാനമൊരുക്കിയാണ് സണ്ണി ലിയോണിനെ വേദിയിലെത്തിച്ചതെങ്കിലും ആളുകൾ കൂടിയതോടെ ഇത് മതിയാകാത്ത സ്ഥിതിയായി. ഒടുവിൽ ഒടുവിൽ ഓഡിറ്റോറിയത്തിലെ വെളിച്ചമണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് സണ്ണി ലിയോണിനെ പുറത്തെത്തിച്ചത്.

നേരത്തെ കോഴിക്കോട് സരോവരത്ത് പങ്കെടുക്കാനെത്തിയവരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഫാഷൻ ഷോ നേരത്തെ നിർത്തി വച്ചത് വിവാദമായിരുന്നു . സരോവരം ട്രേഡ് സെൻററിലാണ് ഫാഷൻ റേയ്സ് എന്ന പേരിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്. മുന്നൂറ് കുട്ടികളുൾപ്പെടെ തൊള്ളായിരത്തിലധികം ആളുകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാഷൻ ഷോയിലേക്ക് രജിസ്റ്റർ ചെയ്തിരുന്നത്.

Signature-ad

എൻട്രി ഫീസായി ആറായിരം രൂപയാണ് പങ്കെടുക്കാനെത്തിയവർ നൽകിയിരുന്നത്. എന്നാൽ മതിയായ സൗകര്യം നൽകിയില്ലെന്ന പരാതി ഉയർത്തിയാണ് പങ്കെടുക്കാനെത്തിയവർ പ്രതിഷേധം ആരംഭിച്ചത്. സംഘാടകരുമായുള്ള തർക്കം പിന്നീട് വലിയ പ്രതിഷേധമായി മാറുകയായിരുന്നു. കോസ്റ്റ്യൂം ഏറെ വൈകിയാണ് പലർക്കും കിട്ടിയതെന്ന് പങ്കെടുക്കാനെത്തിയവർ പറഞ്ഞു. കിട്ടിയ വസ്ത്രങ്ങൾക്ക് നിലവാരമില്ലെന്നും പങ്കെടുക്കാനെത്തിയവർ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് നടക്കാവ് പൊലീസ് സ്ഥലത്തെത്തിയത്.

സംഘാടകർക്കെതിരായ ആരോപണം പ്രതിഷേധക്കാർ പൊലീസിനോടും ഉന്നയിച്ചു. നിലവാരമില്ലാത്ത കോസ്റ്റ്യൂം നൽകിയെന്ന ആരോപണത്തിൽ ഉറച്ച് നിന്ന് പങ്കെടുക്കാനെത്തിയവർ പ്രതിഷേധം ശക്തമാക്കിയതോടെ സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് സ്ഥലത്തെത്തി പരിപാടി നിർത്തി വെയ്പ്പിക്കുയായിരുന്നു. ശേഷം ഷോ ഡയറക്ടർ പ്രശോഭ് കൈലാസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പങ്കെടുക്കാനെത്തിയ ആളുകളെ മുഴുവൻ നടക്കാവ് പൊലീസ് സ്ഥലത്ത് നിന്നും നീക്കുകയും ചെയ്തു. വാഗ്ദാനം ചെയ്ത സൗകര്യം നൽകിയില്ലെന്ന പരാതി പങ്കെടുക്കാനെത്തിയവർ പൊലീസിന് നൽകി. ഇതോടെ സംഘാടകർക്കെതിരെ നടക്കാവ് പൊലീസ് കേസ് എടുത്തു. പങ്കെടുക്കാനെത്തിയവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും മനഃപൂർവ്വം ചിലർ പ്രശ്നങ്ങൾ സൃഷ്ടിച്ചതാണെന്നുമാണ് ഫാഷൻ ഷോ സംഘാടകരുടെ വിശദീകരണം. എക്സ്പ്രഷൻസ് മീഡിയയും പ്രശോഭ് കൈലാസ് പ്രൊഡക്‌ഷൻ ഹൗസും ചേർന്നാണ് ഷോ നടത്തിയത്.

Back to top button
error: