IndiaNEWS

നന്ദി ഹില്‍സിന് പകരം വയ്ക്കാൻ പറ്റിയ ബാംഗ്ലൂരിലെ അഞ്ച് ഇടങ്ങൾ

ബാംഗ്ലൂർ:നന്ദി ഹില്‍സിന് പകരം വയ്ക്കാവുന്ന, അതേ ഭംഗിയും യാത്രാ അനുഭവവും നല്കുന്ന, മടുപ്പിക്കാത്ത അഞ്ച് ഇടങ്ങള്‍ പരിചയപ്പെട്ടാലോ.. അവധി ദിവസങ്ങളിലെ യാത്രകളില്‍ നന്ദി ഹില്‍സിന് പകരം വെക്കാൻ സാധിക്കുന്ന,ബെംഗളുരുവില്‍ നിന്ന് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങളാണ് പരിചയപ്പെടുത്തുന്നത്.

1. മകലിദുര്‍ഗ

ബാംഗ്ലൂരില്‍ നിന്നും നന്ദി ഹില്‍സിന് പകരം വയ്ക്കാൻ പറ്റിയ ഇടമാണ് മകലിദുര്‍ഗ. അതിരാവിലെയുള്ള ട്രെക്കിങ്ങിനും സൂര്യോദയം കണ്ടുള്ള ഒരു ദിവസ യാത്രയ്ക്കും പറ്റിയ ഇവിടം ബാംഗ്ലൂരില്‍ നിന്നും 59 കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മുകളില്‍ നിന്നാല്‍ തടാകത്തിന്റെ കാഴ്തയാണ് യാത്രയുടെ ആകര്‍ഷണം. കയറ്റം കയറിച്ചെല്ലുമ്ബോള്‍ ഒരു ശിവക്ഷേത്രവും ഇവിടെ കാണാം. വലിയ ബുദ്ധിമുട്ടില്ലാതെ കയറിച്ചെല്ലാം എന്നതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ട്രെക്കിങ് ആസ്വദിക്കുന്നവര്‍ക്കും ഒരുദിവസ യാത്രയ്ക്കായി ഇവിടേക്ക് വരാം. സമുദ്ര നിരപ്പില്‍ നിന്ന് 3664 അടി ഉയരത്തിലാണ് മകലിദുര്‍ഗ സ്ഥിതി ചെയ്യുന്നത്.

Signature-ad

2. ഉത്തരി ബേട്ട

നന്ദി ഹില്‍സിന് പകരം വയ്ക്കുവാൻ പറ്റിയ മറ്റൊരിടമാണ് ഉത്തരി ബേട്ട. സൂര്യോദയ കാഴ്ചയ്ക്കും നടത്തത്തിനും മലമുകളില്‍ നിന്നുള്ള കാഴ്ചയ്ക്കുമെല്ലാം നന്ദി ഹില്‍സിനോട് മുട്ടി നില്‍ക്കുന്ന ഒരു എതിരാളി ആണ് ഉത്തരി ബേട്ട. ബാംഗ്ലൂരില്‍ നിന്നും 70 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഉത്തരി ബേട്ട ചിക്കബെല്ലാപൂരിന് സമീപത്താണുള്ളത്. കുനിഗല്‍ എന്ന സ്ഥലത്തു നിന്നാണ് ഉത്തരി ബേട്ട ട്രെക്കിങ് ആരംഭിക്കുന്നത്. പുലര്‍ച്ചെ യാത്ര തുടങ്ങി സൂര്യോദയം ഇതിനു മുകളില്‍ നിന്നു കാണുന്ന തരത്തില്‍ യാത്ര പ്ലാൻ ചെയ്തു പോകുന്നതാണ് ഏറ്റവും നല്ലത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ് ഉത്തരി ബേട്ട സന്ദര്‍ശിക്കുവാൻ പറ്റിയ സമയം.

3. മല്ലപ്പ കൊണ്ട

ബാംഗ്ലൂരില്‍ നിന്നും ഒരു ദിവസ യാത്രയ്ക്ക് പറ്റി ഇടമാണ് മല്ലപ്പ കൊണ്ട. ബാംഗ്ലൂരില്‍ നിന്നും 115 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മല്ലപ്പ കൊണ്ട. കാടും ഗ്രാമങ്ങളും കണ്ടുള്ള അതിമനോഹരമായ റൂട്ടും ആണ് ഇതിന്റെ ആകര്‍ഷണം. ബാംഗ്ലൂര്- ഹോസ്കോട്ടെ- തേകല്‍- ബംഗാരപേട്ടെ- കെജിഎഫ്-കുപ്പം വഴി മല്ലപ്പ കൊണ്ടെയിലെത്താം. നാല് കിലോമീറ്റര്‍ ഹെയര്‍പിൻ റോഡ് ഈ യാത്രയിലെ രസമാണ്. മല്ലേശ്വര സ്വാമി ക്ഷേത്രമാണ് ഇവിടുത്തെ ആകര്‍ഷണം. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങുടെ കാഴ്ച ഇവിടെ നിന്നാല്‍ ആസ്വദിക്കാം.

4. രാമദേവര്‍ ബേട്ട

ബാംഗ്ലൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള രാമദേവര്‍ ബേട്ട നന്ദി ഹില്‍സിന് പകരം വെയ്ക്കുവാൻ പറ്റിയ സ്ഥലമാണ്. രാമനഗര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ വള്‍ച്ചല്‍ സാങ്ച്വറി (Ramadevara Betta Vulture Sanctuary) ഇന്ത്യയിലെ തന്നെ ഏക വള്‍ച്ചര്‍ സാങ്ച്വറി കൂടെയാണ്. ഇവിടേക്ക് ട്രെക്കിങ് നടത്താനായി യാത്രികര്‍ വിവിധ ഭാഗങ്ങളില്‍ നിന്നും എത്താറുണ്ട്. സമീപ പ്രദേശങ്ങളുടെ 360 ഡിഗ്രിയിലുള്ള കാഴ്ച ഇവിടുന്ന് ആസ്വദിക്കാം. അതിരാവിലെയുള്ള സന്ദര്‍ശനം തന്നെയാണ് മികച്ചത്.

5. അവലാബേട്ട ഹില്‍സ്

ചിക്കബെല്ലാപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അവലാബേട്ട ഹില്‍സ് ബാംഗ്ലൂരില്‍ നിന്നും 91 കിലോമീറ്റര്‍ ദൂരത്തിലാണ്. ബാംഗ്ലൂരില്‍ നിന്നും ഒരു ദിവസത്തില്‍ പോയി വരാൻ സാധിക്കുന്ന അവലാബേട്ട ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സന്ദര്‍ശിക്കാൻ പറ്റിയ സമയം. 1158 മീറ്റര്‍ ഉയരത്തിലാണ് അവലാബേട്ട സ്ഥിതി ചെയ്യുന്നത്. തിരക്കില്ലാത്ത നന്ദി ഹില്‍സ് എന്ന് അവലാബേട്ടയെ സഞ്ചാരികള്‍ വിളിക്കാറുണ്ട്. ട്രെക്കിങിനായാണ് ആളുകള്‍ അവലാബേട്ടയിലെത്തുന്നത്.

Back to top button
error: