സെലക്ഷൻ കമ്മിറ്റി ചെയര്മാൻ അജിത് അഗാര്‍ക്കര്‍ ക്യാപ്റ്റൻ രോഹിത് ശര്‍മയെയും കോച്ച് രാഹുല്‍ ദ്രാവിഡിനെയും കണ്ടാണ് അന്തിമ പട്ടിക തീരുമാനിച്ചത്.പരിക്കില്‍ നിന്ന് മുക്തനായ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സഞ്ജുവിനെ കൂടാതെ ഏഷ്യ കപ്പിനായി ശ്രീലങ്കയിലുള്ള താരങ്ങളില്‍ തിലക് വര്‍മ, പ്രസീദ് കൃഷ്ണ എന്നിവരും ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിട്ടുണ്ട് .ഏഷ്യ കപ്പിലും ബാക്ക്-അപ് പ്ലെയറായിട്ടാണ് സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിരുന്നത്.
ക്യാപ്റ്റൻ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശുഭ്മാൻ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷനും ബാറ്റിങ് നിരയില്‍ ഇടംനേടി. ഹാര്‍ദിക് പട്ടേല്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാരായുള്ളത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ബൗളിങ് നിരയെ നയിക്കും.