സനാതന ധര്‍മവും ഹിന്ദു ധര്‍മവും ഒരുതരം പകര്‍ച്ചവ്യാധിയാണെന്ന് ആദ്യം പറഞ്ഞത് ഡോ. അംബേദ്കര്‍ ആണ്. രാജ്യത്തിന്റെ നല്ല ഭാവിക്കായി ഇവയെ പൂര്‍ണമായും ഇല്ലാതാക്കിയേ പറ്റൂ. എങ്കില്‍ മാത്രമേ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഐക്യവും ഒത്തൊരുമയും ക്രമസമാധാനവും ഉണ്ടാകൂ. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് പെരിയാറിന്റേയും അംബേദ്കറിന്റേയും പ്രത്യയശാസ്ത്രങ്ങളാണ്, ഒത്തൊരുമയുടേയും ഐക്യത്തിന്റേയും പ്രത്യയശാസ്ത്രമാണ്.
ഈ പരാമര്‍ശങ്ങള്‍ ഹിന്ദു വിഭാഗത്തിനെതിരല്ല. മറിച്ച് സംഘ പരിവാര്‍ അജണ്ടയ്ക്ക് എതിരെയാണ്. അവരുടെ അജണ്ട മറ്റൊന്നുമല്ല ഹിന്ദുത്വമാണ്. ആര്.എസ്.എസിന്റേയും ബി.ജെ.പിയുടേയും രാഷ്ട്രീയ അജണ്ടയായ ഹിന്ദുത്വത്തിനെതിരെയാണ് ഞങ്ങൾ – തോള് തിരുമാവളവൻ പറഞ്ഞു.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധര്‍മ അബോലിഷൻ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധി സ്റ്റാലിൻ സനാതനധര്‍മത്തെ വിമർശിച്ചത്.ഹിന്ദു ധര്‍മം, അഥവാ സനാതന ധര്‍മം എന്നത് പകര്‍ച്ചവ്യാധിയാണ്. പകര്‍ച്ചവ്യാധികളെ ഉന്മൂലനം ചെയ്യാതെ രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ തുല്യതയുണ്ടാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.