KeralaNEWS

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ എത്തിച്ച്‌ പീഡനം; രണ്ടു യുവതികൾ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച്‌ വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു യുവതികൾ  ഉൾപ്പടെ അഞ്ച് ‍ പ്രതികൾക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ അന്വേഷണ സംഘം.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കളിയിക്കാവിള സ്വദേശിനിയായ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി  ഹോട്ടലിലെത്തിച്ച്‌ ആദ്യരാത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച്‌ രാത്രിയും പകലും പീഡിപ്പിച്ച കേസിലാണ് കാമുകനും നാലു സുഹൃത്തുക്കള്‍ക്കുമെതിരെ തിരുവനന്തപുരം പോക്‌സോ കോടതിയില്‍ പാറശ്ശാല പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

പെണ്‍കുട്ടിയുടെ കാമുകനായ ആലുവ ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസില്‍ അജിൻസാം എന്ന അജിൻ സാബു (23), ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയ കാലടി കിഴക്കാപുറത്ത് കുടി വീട്ടില്‍ അഖിലേഷ് ഷിബു(23), കിഴക്കുംഭാഗം കാഞ്ഞൂര്‍ ഐക്കംപുറത്ത് പൂര്‍ണിമ നിവാസില്‍ പൂര്‍ണിമ ദിനേശ് (21), വൈക്കം കായിപ്പുറത്ത് വീട്ടില്‍ ശ്രുതി സിദ്ധാര്‍ത്ഥ് (25) , കിഴക്കുംഭാഗം കാഞ്ഞൂര്‍ കാച്ചപ്പള്ളി വീട്ടില്‍ ജെറിൻ വര്‍ഗ്ഗീസ് (29) എന്നിവരാണ് കുറ്റപത്രത്തിലെ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍.

Signature-ad

2023 ഏപ്രില്‍ 17 – 18 തീയതികളിലാണ് പീഡനം നടന്നത്. ഏപ്രില്‍ 23 നാണ് പ്രതികള്‍ അറസ്റ്റിലായത്.ഇവര്‍ താമസിച്ചിരുന്ന എറണാകുളം കാലടി ഹോം സ്റ്റേയ്ക്കടുത്ത് തമ്ബടിച്ചാണ് പാറശ്ശാല പൊലീസ് ഇവരെ പിടികൂടിയത്.

മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, സുഹൃത്തിന്റെ വീട്ടില്‍ പോയതാണെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.അടുത്ത ദിവസം മുതല്‍ അജിൻ സാമിനെ ഫോണില്‍ ലഭിക്കാതെ വന്നതോടെ പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി വീട്ടില്‍ തുറന്നു പറയുകയായിരുന്നു.

പാറശ്ശാല എസ്‌എച്ച്‌.ഒ ആസാദ് അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്‌പെക്ടര്‍ സജി എസ്‌എസ്, എഎസ്‌ഐ മിനി, എസ് സിപിഒ സാബു, സിപിഒ സുനില്‍കുമാര്‍, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Back to top button
error: