KeralaNEWS

കാറിൽ ബിജെപിയുടെ കൊടി കണ്ടപ്പോൾ പോലീസുകാർക്ക് ഹാലിളകി;എന്നെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു:നടൻ കൃഷ്ണകുമാർ

പത്തനംതിട്ട:മുഖ്യമന്ത്രിക്ക് അകമ്ബടിപോയ പോലീസ് വാഹനം മനപൂർവ്വം തന്റെ കാറില്‍ ഇടിപ്പിക്കുകയായിരുന്നെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗവും നടനുമായ കൃഷ്ണകുമാർ.

പത്തനംതിട്ട പന്തളത്തുവെച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ മോശമായി പെരുമാറിയെന്നും നടന്റെ പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിക്ക് അകമ്ബടി പോയ വാഹനത്തിന് സൈഡ് കൊടുത്തിട്ടും കാറിന്റെ പുറകുവശത്ത് മനഃപൂര്‍വ്വം ഇടിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. പോലീസുകാര്‍ അസഭ്യമായി സംസാരിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ നിയമനടപടി സ്വീകരിക്കണമെന്നുമാണ് നടന്റെ ആവശ്യം.

Signature-ad

എല്ലാവരേയും ചീത്തവിളിച്ചാണ് അകമ്ബടി വാഹനം വന്നുകൊണ്ടിരുന്നതെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചു. കാറിനകത്ത് ബി.ജെ.പിയുടെ കൊടി കണ്ട് അവര്‍ക്ക് അസഹിഷ്ണുതയായിരുന്നു.ഇതോടെ വണ്ടി പിന്നില്‍നിന്ന് ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു-കൃഷ്ണകുമാർ പറയുന്നു.

 

അവര്‍ ചീത്തവിളിക്കുമ്ബോള്‍ തിരിച്ചുചീത്തവിളിക്കാൻ അറിയാഞ്ഞിട്ടല്ല, പേടിച്ചിട്ടുമല്ല. മൊത്തം പോലീസ് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാക്കിക്കകത്തെ കാപാലികരും ഗുണ്ടകളുമാണിവര്‍. അതുകൊണ്ടാണ് ഉടൻ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

 

‘രാഷ്ട്രീയത്തെ രാഷ്ട്രീയമായി എതിര്‍ക്കാം. എന്നാല്‍ ഇത്തരം ഗുണ്ടാ പ്രവര്‍ത്തികളും അപായപ്പെടുത്താനുള്ള ശ്രമങ്ങളും ഒരിക്കലും നിലനില്‍ക്കില്ല. ഇത് ഈ പാര്‍ട്ടിയുടെ തന്നെ അന്ത്യംകുറിക്കാൻ പോകുന്ന നടപടികളുടെ തുടക്കമാണ്’, കൃഷ്ണകുമാര്‍ പറഞ്ഞു.

 

ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കൊപ്പം പുതുപ്പള്ളിയില്‍ എൻ.ഡി.എയുടെ പ്രചാരണ പരിപാടികള്‍ക്കായി പോവുകയായിരുന്നു കൃഷ്ണകുമാര്‍. പന്തളം ടൗണില്‍വെച്ചായിരുന്നു ഇവരെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയത്. പന്തളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പരിശോധനയും തെളിവെടുപ്പും ആരംഭിച്ചു. എ.ആര്‍. ക്യാമ്ബില്‍നിന്നുള്ള പോലീസ് ബസാണ് മനഃപൂര്‍വ്വം ഇടിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്.

Back to top button
error: