പാലാ: ജനറലാശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട നഴ്സായ യുവതി മരിച്ചു.അമ്ബാറ ചിരട്ടയോലിപ്പാറയില്‍ ദിനകരന്‍-ഓമന ദമ്ബതികളുടെ മകള്‍ ആര്യമോള്‍ (27) ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സായ ആര്യമോളെ കഴിഞ്ഞ 25-നാണ് പ്രസവത്തിനായി പാലാ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പിറ്റേന്ന് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ആര്യമോളുടെ നില വഷളാവുകയായിരുന്നു.
ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തഹസില്‍ദാര്‍ ജോസുകുട്ടിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.
മരണത്തിന് പിന്നില്‍ ചികിത്സാ പിഴവുണ്ടെന്നാണ് കുടുംബത്തിന്‍റെ പരാതി. ഇതു സംബന്ധിച്ച് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസടുത്തതായി പോലീസ് അറിയിച്ചു.