LIFETRENDING

ലോകേഷ് കനകരാജിന് ആക്ഷന്‍ പറഞ്ഞ് ദളപതി വിജയ്

മിഴ് സിനിമാ ലോകത്തെ ദളപതി വിജയ് ആണിപ്പോള്‍ വാര്‍ത്തകളിലെ താരം. വിജയിയുടെ പുതിയ ചിത്രം മാസ്റ്റര്‍ ജനുവരി 13-ാം തീയതി തീയേറ്ററുകളിലേക്ക് എത്തുകയാണ്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ അകപ്പെട്ടുപോയ സിനിമാമേഖലയെ പഴയ ട്രാക്കിലേക്ക് തിരിച്ചെത്തിക്കാന്‍ മാസ്റ്റര്‍ എന്ന ചിത്രത്തിനും വിജയ് എന്ന താരത്തിനും സാധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

കോവിഡിന് മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിന് തയ്യാറാക്കിയ ചിത്രമായിരുന്നു മാസ്റ്റര്‍. അപ്രതീക്ഷിതമായി കടന്നു വന്ന കോവിഡ് പ്രതിസന്ധിയില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നീണ്ടു പോവുകയായിരുന്നു. ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നുവെങ്കിലും ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. വിജയ് കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ പ്രദര്‍ശന തീയതി പുറത്ത് വിട്ടത്.

Signature-ad

സംവിധായകന്‍ ലോകേഷ് കനകരാജ് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാസ്റ്റര്‍ സിനിമ ചിത്രീകരിക്കുന്ന വേളയിലെ രസകരമായ അനുഭവം തുറന്ന് പറഞ്ഞത്. ചിത്രത്തില്‍ താനൊരു ചെറിയ വേഷത്തിലെത്തുന്നുണ്ടെന്നും ആ രംഗത്തിന് ആക്ഷനും കട്ടും പറഞ്ഞത് സാക്ഷാല്‍ ദളപതി ആണെന്നുമാണ് സംവിധായകന്റെ പുതിയ വെളിപ്പെടുത്തല്‍. ഒരു വലിയ താരമെന്ന ജാഡകളില്ലാതെ എല്ലാവരുമായി സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന ആളാണ് വിജയ് എന്ന് ലോകേഷ് കനകരാജ് പറയുന്നു. ചിത്രത്തിന്റെ കേരളത്തിലെ പ്രദര്‍ശനാനുമതിയെപ്പറ്റി ഔദ്യോഗിക വാര്‍ത്തകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. അതേ സമയം ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലടക്കം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി വിജയിയുടെ ആരാധകര്‍ എത്തിയിട്ടുണ്ട്.

Back to top button
error: