KeralaNEWS

കെ എസ്സ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മുണ്ടക്കയം: കോട്ടയം കുമിളി റോഡിൽ മുണ്ടക്കയം വെളിച്ചിയാനിയിൽ കെ എസ്സ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും മുണ്ടക്കയം ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ എസ്സ് ആർ ടി സി ബസ്സുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ പാലാ മെഡിസിറ്റി, കോട്ടയം മെഡിക്കൽ കോളജ് എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Back to top button
error: