IndiaNEWS

40-ൽ ‍പരം സർവീസ് ചാർജ്ജ് ഒഴിവാക്കി പുതിയ സേവിംഗ്സ് അക്കൗണ്ടുമായി ആക്സിസ് ബാങ്ക് 

മിനിമം ബാലൻസ്, സർവീസ് ചാർജ്ജ് തുടങ്ങിയ ഏടാകൂടങ്ങളൊന്നുമില്ലാതെ പുതിയ സേവിംഗ്സ് അക്കൗണ്ടുമായി ആക്സിസ് ബാങ്ക്.40 -ൽ അധികം ചാര്‍ജ്ജുകളാണ് ഈ സേവിംഗ്സ് അക്കൗണ്ടില്‍ ഒഴിവാക്കിയിരിക്കുന്നത്.
അക്കൗണ്ടില്‍ മിനിമം ബാലൻസ് നിലനിര്‍ത്തണമെന്നതും, സര്‍വ്വീസ് ചാര്‍ജ്ജുകളുമെല്ലാം പലപ്പോഴും ഉപഭോക്താക്കളെ സംബന്ധിച്ച്‌ തലവേദന തന്നെയാണ്.എന്നാല്‍ ഈ ആകുലതകള്‍ക്ക് പരിഹാരമായി , മിനിമം ബാലൻസ് നിബന്ധനയില്ലാതെ , സര്‍വ്വീസ് ചാര്‍ജ്ജുകളൊഴിവാക്കി സേവിംഗ്സ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ആക്സിസ് ബാങ്ക്.
ഇൻഫിനിറ്റി സേവിംഗ്സ് അക്കൗണ്ട് എന്ന പേരിലാണ് പുതിയ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. വരിസംഖ്യ നല്‍കി സ്കീമുകളില്‍ അംഗമാകുന്ന ടെക്നോളജി തല്‍പരരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ആക്സിസ് ബാങ്ക് പുതിയ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.

പ്രവര്‍ത്തനരീതി

ആക്‌സിസ് ബാങ്ക് വെബ്‌സൈറ്റ് പ്രകാരം, ഇൻഫിനിറ്റി സേവിംഗ്‌സ് അക്കൗണ്ട് ഒരു നിശ്ചിത ഫീസ് അല്ലെങ്കില്‍ വരിസംഖ്യ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടാണ്. അതായത് നിരവധി ആനൂകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഈ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനായി ഉപഭോക്താവ് ബാങ്കിന് മുൻകൂട്ടി നിശ്ചയിച്ച തുക അഥവാ വരിസംഖ്യ നല്‍കേണ്ടതുണ്ട് എന്ന് ചുരുക്കം. ഇതിനായി രണ്ട് തരത്തിലുള്ള വരിസംഖ്യാ സ്കീമുകളാണുള്ളത്. 150 രൂപ വീതമടക്കുന്ന പ്രതിമാസ പദ്ധതിയും, 1650 രൂപ അടയ്ക്കുന്ന വാര്‍ഷിക പദ്ധതിയും. ഈ പദ്ധതി പ്രകാരം കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ ഓട്ടോ മാറ്റിക്കായി വരിസംഖ്യ ഈടാക്കുകയും, കാലാവധി പുതുക്കി നിശ്ചയിക്കുകയും ചെയ്യും.

Signature-ad

പ്രതിമാസ മിനിമം ബാലൻസ് ,പ്രൈമറി കാര്‍ഡ് ഇഷ്യുവൻസ് ഫീസും, വാര്‍ഷിക ഫീസും, ചെക്ക് ബുക്ക് ഉപയോഗത്തിനുള്ള ഫീസ്, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള നിരക്ക്, പരിധികവിഞ്ഞുള്ള പണം നിക്ഷേപിക്കുന്നതിനുള്ള ചാര്‍ജ്ജ്, മാതൃശാഖയിലൂടെയല്ലാത്ത ഇടപാടിനുള്ള ചാര്‍ജ്ജുകള്‍, സൗജന്യപരിധിക്ക് ശേഷമുള്ള പണം പിൻവലിക്കലിനുളള ഫീസ്, സേവിംഗ്സ് അക്കൗണ്ടില്‍ പണമില്ലാത്താതിനാല്‍ എടിഎമ്മില്‍ നിന്നും പണം പിൻവലിക്കുന്നത് പരാജയപ്പെട്ടതിനുള്ള ഫീസ് തുടങ്ങി 40 തിലധികം ചാര്‍ജ്ജുകളാണ് ഇൻഫിനിറ്റി സേവിംഗ്സ് അക്കൗണ്ടില്‍ ഒഴിവാക്കിയിരിക്കുന്നത്.

Back to top button
error: