IndiaNEWS

ഡൽഹിയിൽ സെപ്റ്റംബർ 12 വരെ നിരോധനാജ്ഞ

ന്യൂഡൽഹി: നഗരത്തിൽ ഇന്നലെ മുതൽ നിരോധനാജ്ഞ നിലവില്‍വന്നു. സെപ്തംബര്‍ 12 വരെയാണ് നിരോധനാജ്ഞ. നഗരത്തെ പൂര്‍ണവ്യോമ നിരോധിത മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡ്രോണുകള്‍, ഗ്ലൈഡറുകള്‍ തുടങ്ങിവ ഉപയോഗിക്കാനാകില്ല.ജി–20 ഉച്ചകോടിയുടെ ഭാഗമായാണ് നടപടി. എട്ട്, ഒമ്ബത്, പത്ത് തീയതികളില്‍ നടക്കുന്ന ഉച്ചകോടിക്ക് ഇരുപതോളം രാഷ്ട്രത്തലവന്മാരെയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം റഷ്യൻ പ്രസിഡന്റ് വ്ലാദിമര്‍ പുടിനും  ചൈന പ്രസിഡന്റ് ഷീ ജിൻപിങ്ങും ഉച്ചകോടിക്ക് എത്തിയേക്കില്ല എന്നാണ് വിവരം.

Back to top button
error: