IndiaNEWS

ബസ് യാത്രക്കിടെ ഛര്‍ദിക്കാന്‍ തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച്‌ മരിച്ചു

ന്യൂഡൽഹി:ബസ് യാത്രക്കിടെ ഛര്‍ദിക്കാന്‍ തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച്‌ മരിച്ചു.ഡല്‍ഹി ബോർഡറിലെ അലിപ്പൂരിലാണ് ദാരുണമായ അപകടം നടന്നത്.
ഉത്തര്‍പ്രദേശിലെ പ്രതാപദണ്ഡ് സ്വദേശിനിയായ ബാബ്ലി(20) ആണ് മരിച്ചത്. കശ്മീരി ഗേറ്റില്‍ നിന്ന് ലുധിയാനയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം.

യാത്രക്കിടെ ഛര്‍ദ്ദിക്കാനായി തോന്നിയപ്പോള്‍ ഇവര്‍ തല പുറത്തേക്കിട്ടെന്നും മറ്റൊരു വാഹനം ബസിനെ മറികടക്കാന്‍ ശ്രമിക്കുമ്ബോള്‍ യുവതിയുടെ തല അതിലിടിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. യുവതിക്കൊപ്പം സഹോദരിയും ഭര്‍ത്താവും അവരുടെ മൂന്ന് കുട്ടികളുമുണ്ടായിരുന്നു.ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

Signature-ad

സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും നിര്‍ത്താതെ പോയ വാഹനത്തിനായി തെരച്ചില്‍ തുടരുകയാണെന്നും പൊലിസ് പറഞ്ഞു.

Back to top button
error: