തൃശൂർ:ലോക റെക്കോഡിലേക്ക് ചുവടുവെച്ച് തൃശൂരിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ മെഗാതിരുവാതിര. 7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ ചുവടുവെച്ച തിരുവാതിര ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, ടാലന്റ് റെക്കോഡ് ബുക്ക് എന്നിവയില്‍ ഇടം നേടി.
6582 നര്‍ത്തകിമാര്‍ അണിചേര്‍ന്ന തിരുവാതിരയുടെ റെക്കോഡാണ് കുടുംബശ്രീ നര്‍ത്തകിമാര്‍ തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തത്.
ടൂറിസം വകുപ്പും തൃശൂര്‍ ഡി.ടി.പി.സിയും ജില്ല ഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ ഭാഗമായി കുട്ടനെല്ലൂര്‍ ഗവ. കോളജ് ഗ്രൗണ്ടിലാണ് തിരുവാതിര അരങ്ങേറിയത്.