കോട്ടയം:പുതുപ്പള്ളിയിൽ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ഓര്‍ത്തഡോക്സ് സഭ.എല്ലാവരും അവരവരുടെ മനഃസാക്ഷി അനുസരിച്ച് വോട്ട് ചെയ്യണം എന്നാണ് സഭയ്ക്ക് പറയാനുള്ളത് എന്ന് ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
‘സഭയ്ക്ക് ആരോടും പ്രത്യേകമായ വിരോധവും കൂടുതല്‍ അടുപ്പവുമില്ല. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ അവിടെ സഹതാപതരംഗം ഉണ്ടായേക്കാം,’ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടി 53 വര്‍ഷത്തോളം പുതുപ്പള്ളിയിലെ നേതാവായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് പുതുപ്പള്ളിയിൽ നടക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.മൂന്നുപേരും സഭയ്ക്ക് പ്രിയപ്പെട്ടവരാണ്.അതിനാൽ നിങ്ങൾ നിങ്ങളുടെ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യുക-ബാവാ പറഞ്ഞു.