ഭര്‍ത്താവിന്റെ ക്രൂരതയുള്‍പ്പെടെയുള്ള കാരണങ്ങളുടെ പേരില്‍ ഒരു സ്ത്രീക്ക് വിവാഹമോചനം നല്‍കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
ഭാര്യയുമായുള്ള ബന്ധം പുനരാരംഭിക്കുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെട്ടുവെന്ന് ഈ കേസില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ശാരീരിക പീഡനത്തിന് വിധേയയായ സ്ത്രീയുടെ വാദങ്ങള്‍ മെഡിക്കല്‍ രേഖകള്‍ ശരിവയ്ക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
“കക്ഷികള്‍ വിവാഹിതരായതിനാലും പുരുഷൻ അവളുടെ ഭര്‍ത്താവായതിനാലും ഭാര്യയെ മര്‍ദിക്കാനും പീഡിപ്പിക്കാനും ഒരു നിയമവും അയാള്‍ക്ക് അവകാശം നല്‍കിയിട്ടില്ല. പ്രതിയുടെ അത്തരം പെരുമാറ്റം ശാരീരിക ക്രൂരതയാണ്. അത് 1955ലെ ഹിന്ദു വിവാഹ നിയമത്തിന്റെ സെക്ഷൻ 13(1) (ഐഎ) പ്രകാരം പരാതിക്കാരിയെ വിവാഹമോചനത്തിന് അര്‍ഹയാക്കുന്നു”- ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റിന്റെയും നീന ബൻസാല്‍ കൃഷ്ണയുടേയും ബെഞ്ച് വ്യക്തമാക്കി.
കുടുംബ കോടതി ഹരജി തള്ളിയതിനെ ചോദ്യം ചെയ്ത് യുവതി നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.