NEWS

മതത്തിന്‍റെയും ആചാരങ്ങളുടെയും വേലിക്കെട്ടുകളില്ലാതെ ആര്‍ക്കും കടന്നുവരാം; ഇത് പടനിലം പരബ്രഹ്മ ക്ഷേത്രം

മാവേലിക്കരയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പടനിലം പരബ്രഹ്മ ക്ഷേത്രം.ഓണ മഹോത്സവം വലിയ രീതിയില്‍  ആഘോഷിക്കുന്ന ഒരു ക്ഷേത്രമാണ് ഇത്. ‍

തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ഏറ്റവും പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ പരബ്രഹ്മമായാണ് ശിവനെ ആരാധിക്കുന്നത്.ശ്രീകോവിലും ചുറ്റമ്ബലവുമില്ലാതെ ആല്‍ത്തറയില്‍ കുടികൊള്ളുന്ന ശിവസങ്കല്പമാണ് ഇവിടെയുള്ളത്.ഓം എന്നെഴുതിയ ഒരു കല്ലിലാണ് ഇവിടെ ആരാധനകള്‍ നടക്കുന്നത്. മാത്രമല്ല, മതത്തിന്‍റെയും ആചാരങ്ങളുടെയും വേലിക്കെട്ടുകളില്ലാതെ ആര്‍ക്കും കടന്നുവരാവുന്ന ക്ഷേത്രം എന്ന പ്രത്യേകതയും പടനിലം പരബ്രഹ്മ ക്ഷേത്രത്തിനുണ്ട്.

Signature-ad

യുദ്ധഭൂമി എന്നാണ് പടനിലം എന്ന വാക്കിനർത്ഥം. നൂറനാട് പാറ – പന്തളം റൂട്ടിൽ അച്ചൻകോവിലാറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ശിവരാത്രി മഹോത്സവത്തിന് പേരുകേട്ട ഇവിടുത്തെ പരബ്രഹ്മ ക്ഷേത്രത്തിലാണ് ഏഷ്യയിലെ വലിയ കെട്ടുകാളയെ എഴുന്നള്ളിക്കുന്ന കെട്ടുത്സവം നടക്കുന്നത്.ശിവരാത്രി മഹോത്സവത്തിന്റെഭാഗമായിആണ് ഈ കെട്ടുകാഴ്ച നടത്തുന്നത്.

ശബരിമലയുടെ ഒരു പ്രധാനപ്പെട്ട ഇടത്താവളം കൂടിയാണ് പടനിലം ക്ഷേത്രം. മതമൈത്രിക്ക് പേരുകേട്ട ഇവിടെ ഏതു മതത്തിൽ പെട്ട ജനങ്ങൾക്കും ആരാധന നടത്താവുന്നതാണ് .സാധാരണ ക്ഷേത്രങ്ങളിൽനിന്നു വിഭിന്നമായി ഇവിടെ ഗോപുരമോ, ചുറ്റമ്പലം ശ്രീകോവിൽ മുതലായവയോ ഇല്ല. ക്ഷേത്രത്തിന്റെ മേല്ക്കൂര ആൽമാവ്,ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങളാണ് പ്രദാനം ചെയ്യുന്നത്. പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് പടനിലം ക്ഷേത്രം.

Back to top button
error: