IndiaNEWS

അമ്മയേയും മകളേയും ബലാത്സംഗം ചെയ്ത ബിജെപി നേതാവ് അറസ്റ്റിൽ

ജയ്പൂർ:അമ്മയേയും മകളേയും ബലാത്സംഗം ചെയ്ത ബിജെപി നേതാവ് അറസ്റ്റിൽ.രാജസ്ഥാനിലെ പാലിയിലെ ബി.ജെ.പി നേതാവായ മോഹൻലാൽ ജാട്ടിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി സോജത് സിറ്റി സർക്കിൾ ഓഫിസർ മൃത്യുഞ്ജയ് മിശ്ര അറിയിച്ചു. ഇരകളുടെ വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. തുടർനടപടികൾ ഉടൻ കൈക്കൊള്ളുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ബി.ജെ.പി നേതാവ് ആരോപണം നിഷേധിച്ചു. പൊലീസ് കേസെടുത്ത ശേഷമാണ് ഇത്തരമൊരു വിവരം തന്നെ അറിയുന്നത്. എന്നാൽ, അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മോഹൻലാൽ ജാട്ട് വ്യക്തമാക്കി.

Back to top button
error: