IndiaNEWS

കാമുകനെതിരെ മൊഴി നല്‍കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ മാതാപിതാക്കള്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ലക്നൗ:കാമുകനെതിരെ മൊഴി നല്‍കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ മാതാപിതാക്കള്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശിയായ 19 വയസുകാരിയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ജനുവരിയിൽ കാമുകനൊപ്പം വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതിയെ പോലീസിന്റെ സഹായത്തോടെ കുടുംബം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെതിരെ കുടുംബം നല്‍കിയ പീഡനക്കേസില്‍ മൊഴി നല്‍കണമെന്ന് പെണ്‍കുട്ടിയോട് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

പീഡനക്കേസില്‍ മൊഴി നല്‍കാനായി യുവതിയെ ശനിയാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ യുവതി മൊഴി നൽകാൻ വിസമ്മതിച്ചതോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തുകയായിരുന്നു.

Signature-ad

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ വെള്ളിയാഴ്ച രാത്രി ഷാഹ്പുര്‍ മേഖലയിലെ ഗോയ്‌ല ഗ്രാമത്തില്‍ വച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള നദിയിലേക്ക് തള്ളുകയായിരുന്നു.സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായും ഇവര്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

Back to top button
error: