LIFEMovie

നയൻസ് ‘ആരാധാകർ’ക്ക് എന്നും എന്തിനും സംശയമാണല്ലോ! നയന്‍താരയുടെ കുട്ടികള്‍ എത്ര വേഗത്തിലാണ് വളരുന്നത്; ഓണസദ്യ ചിത്രത്തില്‍ സംശയവുമായി ആരാധകര്‍.!

ചെന്നൈ: തമിഴിലെ ലേഡി സൂപ്പർതാരം നയൻതാരയുടെയും വിഘ്നേശ് ശിവൻറെയും മക്കളാണ് ഉയിരും, ഉലഗവും. ഇരുവരുടെയും ആദ്യത്തെ ഓണമാണ് ഇത്തവണ. നയൻ‌സിൻറെ കുട്ടികൾ ആദ്യ ഓണ സദ്യ കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിഘ്നേശ് ശിവൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. കേരള വസ്ത്രത്തിൽ നയൻതാരയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്.

ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തിൽ ഈ ചെറിയ നിമിഷം വിലപ്പെട്ടതാണ്. ഓണാഘോഷം ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനുമൊപ്പം. എല്ലാവർക്കും ഓണാശംസകൾ വിഘ്നേശ് പോസ്റ്റിൽ പറയുന്നു. ഇതിന് പുറമേ ഇവരുടെ കുട്ടികളായ ഉയിരും, ഉലഗവും സദ്യയ്ക്ക് മുന്നിൽ ഇരിക്കുന്നതും. രണ്ട് കുട്ടികൾക്കും നയൻസും വിഘ്നേശും ഓണ സദ്യ വാരിക്കൊടുക്കുന്നതുമായ ചിത്രങ്ങളും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്.

Signature-ad

എന്തായാലും നയൻതാരയുടെയും വിഘ്നേശിൻറെയും കുട്ടികളുടെയും ഓണാഘോഷം ആരാധകർ ഏറ്റെടുക്കുകയാണ്. പലരും താര ദമ്പതികൾക്കും കുട്ടികൾക്കും ഓണാശംസകൾ നേരുന്നുണ്ട്. എന്നാൽ കുട്ടികളുടെ വളർച്ചയാണ് ചിലരെ അത്ഭുതപ്പെടുത്തിയത്. വിഘ്നേശിൻറെ പോസ്റ്റിൽ ഇത് സംബന്ധിച്ച് വന്ന ഒരു കമൻറ് ഇങ്ങനെയാണ് “എന്ത് സ്പീഡ് മരുന്നാണ് കുട്ടികൾ ഇത്രയും വേഗത്തിൽ‌ വളരാൻ കൊടുക്കുന്നത്”.

അയ്യായിരത്തോളം ലൈക്ക് കിട്ടിയ പോസ്റ്റിൽ ഈ കമൻറിനും 1500ന് അടുത്ത് റിയാക്ഷൻ ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ വളർച്ചയിൽ പലരും സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. തമിഴ് കേരളം സംസ്കാരങ്ങൾ ഒരു പോലെ പാലിക്കുന്ന കുടുംബം എന്നാണ് പലരും കമൻറ് ഇടുന്നത്. ജവാനാണ് നയൻതാരയുടെ അടുത്തതായി റിലീസാകാനുള്ള ചിത്രം. ഷാരൂഖ് ഖാൻറെ നായികയായി നയൻസ് എത്തുന്ന ചിത്രം അറ്റ്ലിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ റൊമാൻസ് ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

വാടക ​ഗർ‌ഭധാരണത്തിലൂടെയാണ് വിഘ്നേഷ് ശിവനും നയൻതാരയ്ക്കും ആൺ കുഞ്ഞുങ്ങൾ പിറന്നത്.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഉയിരും ഉലകവും ജനിച്ച വിവരം നയൻതാരയും വിഘ്നേശും ലോകത്തെ അറിയിച്ചത്. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ ശിവ എന്നും ഉലകിന്റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്. നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹം ആറ് വർഷം മുമ്പുതന്നെ നടന്നിരുന്നു. ഇവർക്ക് വേണ്ടി വാടക ഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധുവും വിദേശത്ത് താമസക്കാരിയുമായ സ്ത്രീയാണ്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ജൂൺ ഒമ്പതിനാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായത്.

Back to top button
error: