KeralaNEWS

ഓണത്തിനോടനുബന്ധിച്ച് മൂന്നു ദിവസം സംസ്ഥാനത്ത് മദ്യക്കടകൾ അടഞ്ഞു കിടക്കും; പത്തനംതിട്ടയിൽ നാല് ദിവസം അവധി

തിരുവനന്തപുരം:ഓണത്തിനോടനുബന്ധിച്ച് മൂന്നു ദിവസം സംസ്ഥാനത്ത് മദ്യക്കടകൾ അടഞ്ഞു കിടക്കും.ആഗസ്റ്റ് 29, 31,സെപ്തംബർ 1 തീയതികളിലാണ് സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടുന്നത്.
ആഗസ്റ്റിൽ തിരുവോണം, ചതയം ദിനങ്ങളിലാണ് മദ്യശാലകൾക്ക് അവധി.സെപ്തംബർ ഒന്നിന് സാധാരണയുള്ള ഒന്നാം തീയതികളിലെ അവധിയും.പത്തനംതിട്ടയിൽ ആറൻമുള ഉത്രട്ടാതി വള്ളംകളിയോടനുബന്ധിച്ച് സെപ്റ്റംബർ
2-ന് മദ്യക്കടകൾക്ക് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തുടര്‍ച്ചയായി അഞ്ച് ദിവസമാണ് അവധി.ഞായറാഴ്ച തുടങ്ങുന്ന അവധി വ്യാഴാഴ്ച വരെ തുടരും. 27, 28, 29, 30, 31 തീയതികളിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കുന്നത്.

Back to top button
error: