KeralaNEWS

എക്സൈസ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ വിദേശ മദ്യം പിടികൂടി

പത്തനംതിട്ട: രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ വിദേശ മദ്യം പിടികൂടി.മെഴുവേലിയിലാണ് സംഭവം.

കാവിന്റെ കിഴക്കേതില്‍ വീട്ടില്‍ ഗണേഷ് സുലന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് മദ്യശേഖരം കണ്ടെടുത്തത്.സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്റലിജന്‍സും സ്പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 500 മില്ലി ലിറ്ററിന്റെ 30 ബോട്ടില്‍ വിവിധ ഇനത്തില്‍പ്പെട്ട ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് കണ്ടെടുത്തത്.

ഓണത്തോടനുബന്ധിച്ച് ബ്ലാക്കിൽ വിൽക്കാനായി ശേഖരിച്ച മദ്യശേഖരമാണ് പിടികൂടിയത്.ഗണേശ് സുലനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: