KeralaNEWS

സ്കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങിയ നഴ്സറി വിദ്യാര്‍ത്ഥിനി അതേ വാഹനമിടിച്ച്‌ മരിച്ചു

കാസർകോട്:സ്കൂള്‍ ബസ്സില്‍ നിന്ന് വീടിന് സമീപം ഇറങ്ങിയ നഴ്സറി വിദ്യാര്‍ത്ഥിനി അതേ വാഹനമിടിച്ച്‌ മരിച്ചു.കാസര്‍ഗോഡ് പെരിയഡുക്ക മര്‍ഹബ ഹൗസില്‍ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിശ സോയ (നാല്) ആണ് മരിച്ചത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീടിന് സമീപം ബസില്‍ നിന്ന് ഇറങ്ങിയതായിരുന്നു കുട്ടി. ബസ് തിരിച്ചുപോകുന്നതിനായി പിറകോട്ട് എടുക്കുന്നതിനിടയിൽ  അടിയില്‍ പെടുകയായിരുന്നു.നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു.

Back to top button
error: