കോട്ടയം:ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഓണക്കാലത്തോടനുബന്ധിച്ച് വിനോദയാത്രകൾ സംഘടിപ്പിക്കുന്നു.യാത്രക്കാര്‍ ക്ക് കോട്ടയം ഡിപ്പോയിലെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാം.
അഞ്ചുരുളി ഏകദിന ഉല്ലാസ യാത്ര
ആഗസ്റ്റ് 27ന്പുലര്‍ച്ചെ 5.30 ന് പുറപ്പെട്ട് ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍, കാല്‍വരി മൗണ്ട്, അഞ്ചുരുളി, വാഗമണ്‍ മൊട്ടക്കുന്ന്, പൈന്‍വാലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 9.30നു തിരികെ എത്തുന്നു. 580രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് ചാര്‍ജ്.
മലക്കപ്പാറ ഏകദിന ഉല്ലാസയാത്ര
28ന് പുലര്‍ച്ചെ ആറിനു പുറപ്പെട്ട് രാത്രി 11നു തിരിച്ചെത്തും. തുമ്ബൂര്‍മുഴി, ആതിരപ്പള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ കണ്ടശേഷം 45 കിലോമീറ്റര്‍ വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്കപ്പാറയില്‍ എത്തി ഷോളയാര്‍ ഡാം വ്യൂ കാണാം. 720 രൂപയാണ് യാത്രാ നിരക്ക്.