ഏഴ് ദിവസം മുൻപ് അങ്കമാലിക്കടുത്തു വെച്ച് മരണപ്പെട്ട ആളുമായി ആന്റണിക്കുണ്ടായിരുന്ന രൂപസാദൃശ്യമാണ് ഇത്തരത്തില്‍ ആള് മാറാൻ കാരണം. മരണപ്പെട്ട അജ്ഞാതന്റെ മൃതദേഹം കണ്ട് ആന്റണിയാണെന്ന് സംശയം തോന്നിയ ആളാണ് പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ എത്തിയ ബന്ധുക്കളും മൃതദേഹം ആന്റണിയുടേത് ആണെന്ന് സ്ഥിരീകരിച്ചു.അതോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബോഡി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു.ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ പരേതന്റെ ശവസംസ്കാരശുശ്രൂഷകള്‍ നടത്തുകയും ചെയ്തു.
തിങ്കളാഴ്ച ആന്റണി മരിച്ച് ഏഴുദിവസം ആയതിന്റെ ചടങ്ങുകളും നടന്നുകൊണ്ടിരിക്കുമ്ബോഴാണ് ആന്റണിയുടെ തിരിച്ചു വരവ്.പൂക്കള്‍ കൊണ്ട് അലങ്കരിച്ച സ്വന്തം കല്ലറയുടെ മുന്നിലും ആന്റണി എത്തി.നാട്ടില്‍ ബസ് ഇറങ്ങിയപ്പോള്‍ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്ത അയല്ക്കാരൻ സുബ്രഹ്മണ്യന് പറഞ്ഞാണ് ആന്റണി തന്റെ ‘മരണവാര്‍ത്ത’ അറിയുന്നത്.പിന്നെ നേരെ കല്ലറയിലേക്ക്…
ആന്റണി മടങ്ങിയെത്തിയ സ്ഥിതിക്ക് കല്ലറയില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുമെന്ന് അങ്കമാലി പൊലീസ് പറഞ്ഞു.