KeralaNEWS

സംസ്ഥാനത്തുടനീളം 1500 ഓണവിപണികളുമായി കണ്‍സ്യൂമര്‍ഫെഡ്

കൊച്ചി:ഓണക്കാലം സമൃദ്ധമാക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോയും വിപണമേളകള്‍ ആരംഭിച്ചു. സംസ്ഥാനത്തുടനീളം 1500 ഓണവിപണികളാണ് കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്നത്.200 കോടി രൂപയുടെ വിപണി ഇടപെടലാണ് ഇതിലൂടെ ഓണക്കാലത്ത് മാത്രം കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍ സബ്‌സിഡിക്ക് പുറമേ കണ്‍സ്യൂമര്‍ഫെഡ് 10 മുതല്‍ 40 ശതമാനം വരെ പൊതുവിപണിയേക്കാള്‍ വിലക്കുറവിലാണ് സാധനങ്ങള്‍ വിൽക്കുന്നത്.പൊതുപണിയില്‍ നിന്ന് 1000 രൂപക്ക് വാങ്ങുന്ന 13 ഇനങ്ങള്‍ ഇവിടെ 462 രൂപയ്ക്കാണ് ലഭിക്കുന്നത്.ഈ 13 ഇനം സാധനങ്ങള്‍ 2016ലെ അതേ സബ്‌സിഡി നിരക്കിലാണ് സപ്ലൈകോ വില്‍ക്കുന്നത്.

Signature-ad

അതേസമയം കേരളത്തിലെ പൊതുവിതരണ സംവിധാനം ശക്തമായ നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കടവന്ത്ര ഗാന്ധിനഗറില്‍ കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്ത് സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പൊതുവിതരണ സംവിധാനം തകര്‍ന്നു എന്ന രീതിയിലുള്ള തെറ്റായ പ്രചാരണമാണ് നടക്കുന്നത്.വസ്തുതകളെ വസ്തുതകളായി അവതരിപ്പിക്കാന്‍ ബാധ്യതയുള്ള ചില മാധ്യമങ്ങളാണ് തെറ്റായ പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: