കോട്ടയം:അമൃത ഭാരത് പദ്ധതിയില്‍ ജില്ലയിൽ നിന്നും രണ്ടു റയിൽവെ സ്റ്റേഷനുകൾ.ചങ്ങനാശ്ശേരിക്കൊപ് പം ഏറ്റുമാനൂരുമാണ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.
പ്ലാറ്റ്ഫോമുകളുടെ നവീകരണം എസ്കലേറ്ററുകള്‍, ലിഫ്റ്റുകള്‍, ആധുനിക രീതിയിലുള്ള സന്ദര്‍ശകരുടെ വിശ്രമകേന്ദ്രം കഫറ്റീരിയ,
വിശാലമായ പാര്‍ക്കിങ് ഏരിയാ, ദിശാ ബോര്‍ഡുകള്‍ തുടങ്ങിയതെല്ലാം പദ്ധതിയുടെ ഭാഗമായി സ്റ്റേഷനില്‍ വരും.
നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാലരുവി എക്സ്പ്രെസ് ട്രെയിനു സ്റ്റോപ്പ് അനുവദിച്ചിരുന്നു.കഴിഞ്ഞ ദിവസം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ്. എം. ശര്‍മ്മ ഏറ്റുമാനൂര്‍ സ്റ്റേഷന് സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം കായംകുളം മെമു എന്നിവയ്ക്കും സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടിട്ടുണ്ട്.