KeralaNEWS

പാലിന് രണ്ടു രൂപ വീതം അധികം;ഓണ സമ്മാനമായി കർഷകർക്ക് മില്‍മ നല്‍കുന്നത് 4.2 കോടി രൂപ

കോഴിക്കോട്: മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി മില്‍മ നല്‍കുന്നത് 4.2 കോടി രൂപ.ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതം അധിക വിലയായി നല്‍കിയാണ് മില്‍മയുടെ ഓണക്കൈനീട്ടം.

ജൂലൈ മാസത്തില്‍ സംഘങ്ങള്‍ വഴി അളന്ന 210 ലക്ഷം ലിറ്റര്‍ പാലിനായി 4.2 കോടി രൂപയാണ് മില്‍മ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങള്‍ക്കായി കൈമാറുന്നത്.അധികമായി നല്‍കുന്ന വിലകൂടി കണക്കാക്കുമ്ബോള്‍ മില്‍മ ആഗസ്റ്റ് മാസത്തില്‍ നല്‍കുന്ന ശരാശരി പാല്‍വില ലിറ്ററിന് 47 രൂപ 44 പൈസയാവും. കഴിഞ്ഞ നാലു മാസത്തില്‍ നടത്തിയ 6.26 കോടിയുടെ അധിക കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണ് ഇപ്പോള്‍ അധിക പാല്‍ വില നല്‍കുന്നത്.

വിപണിയില്‍ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലും പാലിന്റെ വില്‍പ്പന വില വര്‍ധിപ്പിക്കാതെ തന്നെ ഇത്തരം സഹായങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുവാന്‍ സാധിക്കുന്നത് ക്ഷീര കര്‍ഷക പ്രസ്ഥാനത്തിന്റെ നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മാനെജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളി എന്നിവര്‍ പറഞ്ഞു.

Back to top button
error: