KeralaNEWS

പൂക്കൃഷിയില്‍ നൂറുമേനി വിളവെടുത്ത് മന്ത്രി പി പ്രസാദ്

ആലപ്പുഴ:‍ ചേർത്തലയിലെ വസതിയില്‍ നടത്തിയ പൂക്കൃഷിയില്‍ നൂറുമേനി വിളവെടുത്ത് മന്ത്രി പി പ്രസാദ്. വീടിനു ചുറ്റും പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തില്‍ 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയുമാണ് കൃഷി ചെയ്തത്.

ഇതിന് സമീപത്തായി മധുരക്കിഴങ്ങും കൂവയും കൃഷി ചെയ്യുന്നുണ്ടെന്ന് മന്ത്രി പ്രസാദ് പറഞ്ഞു. കാര്‍ഷിക മേഖലയില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പറയുക മാത്രമല്ല, അതിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു കാണിക്കുക എന്ന ലക്ഷ്യതോടും കൂടിയാണ് താന്‍ പൂക്കൃഷി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

പൂ കൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റ് ബീന ആന്റണി, ചേര്‍ത്തല മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത അധ്യക്ഷര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.ചലച്ചിത്ര താരം അനൂപ് ചന്ദ്രന്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

Back to top button
error: