KeralaNEWS

തമിഴ്നാട് സ്വദേശിനിയായ യുവതിയെ കൊല്ലത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം:തമിഴ്നാട് സ്വദേശിനിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തമിഴ്‌നാട് സ്വദേശികളായ ഐ.എഫ്.എസ് ദമ്ബതികളുടെ മകളെയാണ് കൊല്ലത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.ആര്‍.കമലാഹര്‍- ടി.ഉമാ ദമ്ബതികളുടെ മകള്‍ ദീക്ഷണ (22)  ആണ് മരിച്ചത്.കൊല്ലം നീരാവില്‍ നവകേരള ക്ലബ്ബിനടുത്ത് തണലിടം റസിഡന്റ്‌സ് അസോസിയേഷൻ ഏരിയയിലെ വില്ലയിലാണ് സംഭവം.

സിവില്‍ സര്‍വീസ് പരീക്ഷ പാസാകാത്തതിന്റെ വിഷമത്തിലായിരുന്നു കുട്ടി എന്ന് ബന്ധുക്കള്‍ പറയുന്നു. ഡി.ഐ.ജി നിശാന്തിനിയുടെ ബന്ധുവാണ് മരിച്ച ദീക്ഷണ.കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ മുകളിലെ മുറിയിലാണ് ദീക്ഷണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Back to top button
error: