KeralaNEWS

സിനിമയിൽ അവസരം; വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംവിധായകൻ അറസ്റ്റിൽ

കോഴിക്കോട്: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍  സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുവങ്ങാട് കേളമ്ബത്ത് ജാസിക് അലിയാണ് അറസ്റ്റിലായത്. കൊലിയാണ്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ  സാഹസികമായി  പിടികൂടുകയായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ബൈനറി എന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി. നേരത്തെ 17കാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ജാസിക് അലി അറസ്റ്റിലായിരുന്നു.

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിച്ച്‌ പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി.നടക്കാവിലെ താമസസ്ഥലത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Signature-ad

ഈ വര്‍ഷം പുറത്തിറങ്ങിയ ബൈനറി എന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി. നേരത്തെ മറ്റൊരു 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും ജാസിക് അലി അറസ്റ്റിലായിരുന്നു.

Back to top button
error: