KeralaNEWS

ആശ്വാസം ! പച്ചക്കറി വില താഴേക്ക്

മലപ്പുറം: സാധാരണക്കാരുടെ ജീവിത ബജറ്റിന് ആശ്വാസമായി പച്ചക്കറി വില താഴേക്ക്. ഒരാഴ്ച മുമ്ബ് കിലോയ്ക്ക് 100 രൂപയായിരുന്ന തക്കാളിയുടെ വിലയിപ്പോള്‍ 50ലെത്തി.എന്നാൽ ഇഞ്ചിയ്ക്ക് കാര്യമായ കുറവില്ല. ഒരു കിലോയ്ക്ക് 220 രൂപയാണ് വില. ഒരാഴ്ച മുമ്ബ് 240 ആയിരുന്നു.
ഏറ്റവും വില കുറവ് വെള്ളരിയ്ക്കാണ്. ഒരുകിലോ വെള്ളരിക്ക് 10 രൂപയാണ്.

കര്‍ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ ഇവിടെ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ കനത്ത കൃഷിനാശം സംഭവിച്ചതാണ് പച്ചക്കറികളുടെ വില വലിയ തോതില്‍ വര്‍ദ്ധിക്കാൻ കാരണമായത്. എന്നാല്‍, ഓണ വിപണി ലക്ഷ്യമിട്ടുള്ള കൃഷിയില്‍ നിന്നുള്ള ഉല്പാദനം വര്‍ദ്ധിച്ചതോടെ പച്ചക്കറികളുടെ വില കുറയാൻ തുടങ്ങിയത് ആശ്വാസ‌കരമാണ്.

Signature-ad

വിവിധ പച്ചക്കറികളുടെ മൊത്തവ്യാപര വില ഇപ്രകാരമാണ്; തക്കാളി- 30, പച്ചമുളക്-40, സവാള-15, ചെറിയ ഉള്ളി-100, ഇഞ്ചി-200, കാബേജ്-10, ബീറ്റ്റൂട്ട്-20, ക്യാരറ്റ്-40, ഉരുളക്കിഴങ്ങ്-15, വെണ്ടയ്ക്ക-20, കുമ്ബളം-10, പയര്‍-20, മത്തൻ-12, ബീൻസ്-30, പടവലം-20, വഴുതന-20, മുരിങ്ങാക്കായ-15, വെള്ളരി-10.

Back to top button
error: