അഞ്ചുദിവസം പ്രായമായ കുഞ്ഞിന് ബിസിജി കുത്തിവെപ്പാണ് എടുക്കേണ്ടി ഇരുന്നത്.പകരം നല്‍കിയത് പോളിയോ വാക്സിനാണ്.നിലവില്‍ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ അനസ്ഥക്കെതിരെ ഡിഎംഒക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പനിബാധിച്ച് എത്തിയ ഏഴ് വയസ്സുള്ള കുട്ടിക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുത്തിരുന്നു.