IndiaNEWS

അടുത്ത വർഷം മോദിയെക്കൊണ്ട് സ്വന്തം വീട്ടില്‍ പതാക ഉയര്‍ത്തിക്കണമെന്ന് കെടി ജലീല്‍ എംഎല്‍എ 

കോഴിക്കോട്:2024 ആഗസ്റ്റ് 15-ന് മോദിയെക്കൊണ്ട് സ്വന്തം വീട്ടില്‍ പതാക ഉയര്‍ത്തിക്കണമെന്ന് കെടി ജലീല്‍ എംഎല്‍എ. മണിപ്പൂരും ഹരിയാനയും പശുക്കടത്തിൻ്റെ പേരിലെ കൊലകളും വര്‍ഗീയ കലാപ വാര്‍ത്തകളും ജനങ്ങളിലെത്തുന്നത് തടയാൻ സംഘടിത ഗൂഢാലോചനയാണ് ഭരണകൂട ഒത്താശയോടെ അരങ്ങേറുന്നതെന്നും ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു.

പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ അസമില്‍ മുസ്ലിം യുവാവിനെ അടിച്ചുകൊന്നുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലായിരുന്നു കെടി ജലീലിന്റെ പ്രതികരണം.പശുവിൻ്റെ പേരില്‍ മനുഷ്യനെ തച്ചുകൊല്ലുന്ന ഏര്‍പ്പാട് എന്നാണ് ഇന്ത്യയില്‍ അവസാനിക്കുക? ലോകത്തിലെ രണ്ടാമത്തെ സാമ്ബത്തിക ശക്തിയായി ഇന്ത്യയെ മാറ്റും എന്ന് ഘോഷിക്കുന്ന പ്രധാനമന്ത്രീ, മനുഷ്യജീവന് വില കല്‍പ്പിക്കുന്ന ഒരു രാജ്യമാക്കി ഇന്ത്യയെ മാറ്റാനാണ് അങ്ങ് ആദ്യം ശ്രമിക്കേണ്ടത്.പുറം നാടുകളിൽ ജീവിക്കുന്ന ഭാരതീയര്‍ക്ക് തല ഉയര്‍ത്തി നടക്കാനുള്ള “നല്ല ദിനം” എന്നാണ് മോദിജീ വന്നണയുക? -ജലീൽ ചോദിക്കുന്നു.

Back to top button
error: