CrimeNEWS

ഭാര്യയെ ജഡ്ജി വെടിവച്ചു കൊന്നു; നാളെ ഞാനുണ്ടാവില്ലെന്ന് സഹപ്രവര്‍ത്തകന് മെസേജ്

ലോസ് ഏഞ്ചല്‍സ്: കലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി വാക്കുതര്‍ക്കത്തിനു പിന്നാലെ ഭാര്യയെ വെടിവച്ചുകൊന്നു. ജഡ്ജി ജെഫ്രി ഫെര്‍ഗോസണാണു ഭാര്യ ഷെറിലിനെ (65) കൊന്നത്. സംഭവം നടക്കുമ്പോള്‍ ജെഫ്രി മദ്യപിച്ചിട്ടുണ്ടായിരുന്നു. ഓഗസ്റ്റ് മൂന്നിനായിരുന്നു കൊലപാതകം.

സംഭവ ദിവസം വീടിനടുത്തുള്ള റസ്റ്ററന്റില്‍ അത്താഴത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വീട്ടിലെത്തിയശേഷവും കലഹം തുടര്‍ന്നു. പിന്നാലെ ജെഫ്രി തോക്കെടുത്തു തൊട്ടടുത്തു നിന്നു ഭാര്യയുടെ നെഞ്ചിനു നേര്‍ക്കു വെടിവച്ചു. പിന്നാലെ 911 ല്‍ വിളിച്ച് സഹായം തേടിയ ജഡ്ജി തന്റെ ഭാര്യയ്ക്കു വെടിയേറ്റെന്ന് അറിയിച്ചു.

Signature-ad

”ഞാന്‍ ഭാര്യക്കു നേരെ വെടിവച്ചു, നാളെ ഞാനുണ്ടാവില്ല, കസ്റ്റഡിയിലായിരിക്കും, സോറി” പിന്നാലെ ജെഫ്രി തന്റെ കോടതിയിലെ ക്ലര്‍ക്കിന് മെസേജ് അയച്ചു. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി തോക്കുകളും 26,000 വെടിയുണ്ടകളും കണ്ടെത്തി. 2015മുതല്‍ ജഡ്ജിയായി സേവനം ചെയ്യുന്ന ജെഫ്രി ചൊവ്വാഴ്ച കോടതിയില്‍ കുറ്റം നിഷേധിച്ചു. നിലവില്‍ ജാമ്യത്തിലാണ്.

Back to top button
error: