LIFELife Style

ഞാന്‍ കന്യകയല്ല; ആദ്യാനുഭവം വെളിപ്പെടുത്തി ഷക്കീല

രു കാലത്ത് മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. സൂപ്പര്‍താര ചിത്രങ്ങളെ പിന്തള്ളി ഷക്കീല നായികയായ ചിത്രങ്ങള്‍ വന്‍ വിജയം നേടിയിരുന്ന സമയമായിരുന്നു അത്. തൊണ്ണൂറുകളുടെ അവസാനമാണ് ഷക്കീല ചിത്രങ്ങള്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ ഷക്കീല തരംഗം അവസാനിച്ചു. ഇതിനിടെ ഷക്കീല മലയാള സിനിമാരംഗം വിടുകയും ചെയ്തു

പിന്നീട് തമിഴില്‍ ടെലിവിഷന്‍ സീരിയലുകളിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് ഷക്കീല തിരിച്ചുവന്നു. മലയാളത്തിലും ഒരു പരമ്പരയില്‍ ഷക്കീല അഭിനയിക്കുന്നുണ്ട്.

Signature-ad

സിനിമിരംഗത്ത് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് പല അഭിമുഖങ്ങളിലും ഷക്കീല പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഷക്കീല ഏറ്റവും പുതിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ആരുമായിട്ടാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല. കന്യകയാണോ എന്നായിരുന്നു ഷക്കീലയോട് ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി ലൈംഗിക ബന്ധത്തില്‍

ഏര്‍പ്പെട്ടത് ആര്‍ക്കൊപ്പം എന്ന് ചോദ്യമുയര്‍ന്നത്. ഉടന്‍ തന്നെ ഷക്കീലയില്‍ നിന്ന് മറുപടിയും വന്നു. തന്റെ സുഹൃത്ത് പോള്‍ റിച്ചാര്‍ഡുമായാണ് ആദ്യാനുഭവം എന്നായിരുന്നു ഷക്കീലയുടെ ഉത്തരം.

അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ പ്രണയത്തിലാണെന്ന് ഷക്കീല വെളിപ്പെടുത്തിയിരുന്നു. തന്നെക്കാള്‍ പ്രായം കുറഞ്ഞ ആളാണ്. അയാള്‍ വൈകാതെ വേറെ വിവാഹം കഴിക്കും. തന്നെ വിവാഹം കഴിക്കാന്‍ വീട്ടില്‍ സമ്മതിക്കില്ല. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നത്. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും വയ്യെന്നാണ് ഷക്കീല പറഞ്ഞത്. മുന്‍പ് പ്രണയത്തിലായവര്‍ എല്ലാ വിവാഹിതരായെന്നും അവരെല്ലാവരുമായി സൗഹൃദമുണ്ടെന്നും ഷക്കീല പറഞ്ഞു.

 

 

 

Back to top button
error: