കൊല്ലം:കൊട്ടാരക്കര കോട്ടത്തലയില്‍ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറില്‍ സ്വകാര്യബസ് ഇടിച്ച് എട്ട് വയസുളള മകൻ മരിച്ചു.മൂഴിക്കോട് സ്വദേശി സിദ്ധാര്‍ഥ്(8) ആണ് മരിച്ചത്.സിദ്ധാര്‍ഥിന്റെ അമ്മ ഡയാനയെ ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര – പുത്തൂര്‍ റോഡില്‍ കോട്ടാത്തലയില്‍ രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. പുത്തൂര്‍ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വരുകയായിരുന്നു സ്വകാര്യ ബസ് ഇതേ ഭാഗത്ത് നിന്ന് വന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കോട്ടാത്തല സര്‍ക്കാര്‍ എ എല്‍ പി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച സിദ്ധാര്‍ഥ്.