NEWSWorld

ജോലി ആവശ്യങ്ങൾക്കായി ആപ്പിൾ ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി റഷ്; വ്യക്തിഗത ആവശ്യങ്ങൾക്ക് വേണമെങ്കിൽ ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കാം

മോസ്കോ: ജോലി ആവശ്യങ്ങൾക്കായി ആപ്പിൾ ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി റഷ്യ. വ്യക്തിഗത ആവശ്യങ്ങൾക്ക് ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും റഷ്യൻ ഡിജിറ്റൽ വികസന മന്ത്രാലയം. നടപടി ഐഫോൺ ഉപകരണങ്ങളിൽ നിന്ന് ഡേറ്റ ചോരുന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് തീരുമാനം. വിവര ചോർച്ച സംബന്ധിച്ച റഷ്യയുടെ സുരക്ഷാ ഏജൻസിയായ എഫ് എസ്ബിയുടെ റിപ്പോർട്ട് വന്ന് രണ്ട് മാസത്തിന് ശേഷമാണ് തീരുമാനം. ആപ്പിൾ ഉപകരണങ്ങൾ യുഎസ് നിർദ്ദേശം പാലിച്ച് നിരവധി തവണ ഡാറ്റ ലീക്ക് ചെയ്തതായാണ് റഷ്യയുടെ കണ്ടെത്തൽ. എന്നാൽ റഷ്യയുടെ കണ്ടെത്തലിനേക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

2023ലെ ഐഫോൺ ലോഞ്ച് സെപ്തംബർ 12 നടക്കാനിരിക്കെയാണ് റഷ്യയുടെ തീരുമാനം എത്തുന്നത്. കഴിഞ്ഞ വർഷം ആപ്പിൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഗുരുതരമായ ചില സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് ഖത്തറിലെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. ആപ്പിൾ ഉകരണങ്ങൾ ഏറ്റവും പുതിയ ഐഒഎസ് വേർഷനായ 15.6.1ലേക്ക് അപ്ഡേറ്റ് ചെയ്‍ത് സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കണമെന്നായിരുന്നു നിർദേശം.

Signature-ad

അമേരിക്കൻ ചാരസംഘടനയായ സിഐഎയ്ക്ക് ആപ്പിൾ കംപ്യൂട്ടറുകളിലെ വിവരങ്ങൾ ചോർത്താൻ ശേഷിയുണ്ടെന്ന് വർഷങ്ങൾക്ക് മുൻ വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. ആപ്പിൾ കംപ്യൂട്ടറുകളുടെ പ്രവർത്തനത്തെ ബഗ്ഗുപയോഗിച്ച് നിയന്ത്രിക്കാനും, വിവരങ്ങൾ എടുക്കാനും സിഐഎയ്ക്ക് സാധിക്കുമെന്നായിരുന്നു വിക്കിലീക്സ് വെളിപെടുത്തിയത്. ഇത്തരത്തിൽ കംപ്യൂട്ടറുകളുടെ ബാധിക്കുന്ന ബഗ് സിസ്റ്റം റീ ഇൻസ്റ്റാൾ ചെയ്താലും പോകില്ലെന്ന് വിക്കിലീക്‌സ് അവകാശപ്പെട്ടിരുന്നു. ആപ്പിളിന്റെ ഐപാഡ്, കംപ്യൂട്ടർ എന്നിവ ഉപയോഗിച്ച് സിഐഎ എങ്ങനെയാണ് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളിലേക്കാണ് വിക്കിലീക്ക്സ് വെളിപ്പെടുത്തൽ വിരൽ ചൂണ്ടിയത്.

Back to top button
error: