KeralaNEWS

പദവികള്‍ക്ക് വേണ്ടിയല്ല താൻ ബിജെപിയില്‍ ചേർന്നത്; പുതുപ്പള്ളി സീറ്റ് നിഷേധിച്ചതിന് പിന്നാലെ അനിൽ ആന്റണി

കോട്ടയം:പദവികള്‍ക്ക് വേണ്ടിയല്ല താൻ ബിജെപിയില്‍ ചേർന്നതെന്ന്  ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി.പുതുപ്പള്ളി മണ്ഡലത്തില്‍ ബിജെപി സീറ്റ് നിഷേധിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അനിൽ ആന്റണി

പദവികള്‍ക്ക് വേണ്ടിയല്ല താൻ ബിജെപിയില്‍ വന്നത് എന്നും പുതുപ്പള്ളിയില്‍ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയാണെന്നും പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ നടത്തുന്ന പ്രചരണമാണെന്നും അനില്‍ ആന്റണി പ്രതികരിച്ചു.അനില്‍ ആന്റണിയുടെ പേരും ചര്‍ച്ചയിലുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.

Signature-ad

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ ബി.ജെ.പി സംസ്ഥാന നേതൃത്വ യോഗം തീരുമാനിക്കും. കോര്‍ കമ്മിറ്റിക്ക് ശേഷം സംസ്ഥാന ഭാരവാഹി യോഗവും വൈകിട്ട് എൻ.ഡി.എ യോഗവും ചേരും. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയായി കോട്ടയം ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍, സെക്രട്ടറി സോബിന്‍ ലാല്‍, മധ്യ മേഖലാ പ്രസിഡന്‍റ് എൻ.ഹരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

Back to top button
error: